welcome

welcome

Wednesday, June 27, 2012

 
സൗജന്യദന്ത പരിശോധനാക്യാമ്പ്
ഹെല്‍ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27 ന് മലബാര്‍ ഡെന്‍റല്‍ കോളേജ് എടപ്പാളുമായി സഹകരിച്ച് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി സൗജന്യ ദന്ത പരിശോധനാക്യാമ്പ് നടത്തി. രഞ്ജിത് മാഷ്, ‍ഡെജി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി

സൗജന്യദന്തപരിശോധനാക്യാമ്പ്




ലഹരിവിരുദ്ധ ദിനം ജൂണ്‍ 26
രാവിലെ അസംബ്ലിയില്‍ ലഹരിവിരുദ്ധ പ്രതി‍ഞ്ജയെടുത്തു. സാമൂഹ്യശാസ്ത്രക്ലബ്,ഹെല്‍ത്ത്ക്ലബ്,സയന്‍സ് ക്ലബ്, എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു.
.ബോധവത്കരണറാലി‌
.പോസ്റ്റര്‍ രചന
.കാര്‍ട്ടുണ്‍ രചന.
നോട്ടിസ് നിര്‍മ്മാണം

Tuesday, June 26, 2012

vayanavaram


വായനാവാരാഘോഷം
വിദ്യാരംഗം സാഹിത്യവേദി
വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ നിര്‍മ്മാണമത്സരം, കവിതാലപനമത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ എന്നിവ നടത്തി.
സമ്മാനാര്‍ഹരായവര്‍
1. അങ്കിത, അരുണിമ, ഷാഹിദ് അലി സംവീല്‍
2 . ഹര്‍ഷ,ശിവാനി, ഊര്‍മ്മിള.
ഹിന്ദി ക്ലബ്

വായനാമത്സരം
സമ്മാനാര്‍ഹരായവര്‍ . റിഷാന ഷെറിന്‍ ,ശോഭില്‍
English club
English news reading competition
winners- Afeefa, Kshethra,Ankitha

Saturday, June 23, 2012

സ്ക്കുള്‍ ലീഡര്‍ പൊതുതെരഞ്ഞെടുപ്പ്

     2012-2013 അധ്യയന വര്‍ഷത്തെ സ്ക്കുള്‍ ലീഡര്‍ പൊതുതെരഞ്ഞെടുപ്പ് ജുലായ് 6ന്  നടക്കും. മത്സരിക്കാന്‍ താല്‍പര്യമുളളവര്‍  27.05.2012 വൈകുന്നേരം  4മണിക്കു മുന്‍പായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക                                                                    


                                                                            

Tuesday, June 5, 2012


പ്രവേശനോത്സവം
2012-2013 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ശ്രീമതി ഭവാനിയമ്മ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെ‍‍‍ഡ്ടീച്ചര്‍ രുഗ്മിണി യു. വി. സ്വാഗതം പറഞ്ഞു.
ശിങ്കാരിമേളത്തിന്റെ അകമ്പടിയോടു കൂടിയ ഘോഷയാത്രയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ഗണിത വര്‍ഷാചരണത്തിന്റ ഉദ്ഘാടനം ഗണിത കേളികളിലൂടെ സുചിത്ര ടീച്ചര്‍ നിര്‍വഹിച്ചു. ശുക്രസംതരണത്തെ കുറിച്ച് ഗീതടീച്ചര്‍ വിഷയാവതരണം നടത്തി.